District

ബീവറേജ് ഔട്ട്ലെറ്റുകളിൽ തിരക്ക് ; കണ്ണടച്ച് അധികൃതർ

മലപ്പുറം : ആരാധനാലയങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റു കടകള്‍ക്കുമൊക്കെ നിയന്ത്രണമേര്‍പ്പെടുത്തുകയും സാധാരണക്കാരെ കണ്ണുരുട്ടി പിഴിയുകയും ചെയ്യുന്ന അധികൃതര്‍ എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കു നേരെ കണ്ണടക്കുന്നു. മദ്യ വില്‍പന കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ ദിവസങ്ങളില്‍ ചിലയിടങ്ങളിലൊക്കെ പൊലീസ് സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എവിടെയും ഒരു നിയന്ത്രണവുമില്ല. സര്‍ക്കാറിന് ലാഭം കിട്ടുന്ന ഏര്‍പ്പാടായതുകൊണ്ട് കോവിഡ് മാനദണ്ഡങ്ങളൊന്നുമില്ല.

അത് നോക്കാന്‍ പോലീസിനും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കും നേരവുമില്ല.

നൂറുകണക്കിനാളുകളാണ് നിത്യവും ഇവിടെയെത്തി മണിക്കൂറുകള്‍ വരിനിന്ന് മദ്യം വാങ്ങിപ്പോകുന്നത്. മലപ്പുറം മുണ്ടുപറമ്പ് ബൈപാസില്‍ രണ്ടു മദ്യവില്‍പന കേന്ദ്രങ്ങളാണ് അടുത്തടുത്ത് പ്രവര്‍ത്തിക്കുന്നത്. ഒന്ന് താല്‍ക്കാലികമായി അടച്ചതോടെ അവശേഷിക്കുന്ന കേന്ദ്രത്തില്‍ ഏത് സമയവും 300ലധികം പേരാണ് ഒരു സാമൂഹിക അകലവുമില്ലാതെ വരി നില്‍ക്കുന്നത്.

ഇവര്‍ വന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് റോഡിനിരുവശവും. എല്ലാ ദിവസവും ഇതാണവസ്ഥയെങ്കിലും അധികൃതരാരും തിരിഞ്ഞു നോക്കാറില്ലെന്ന് പരിസരവാസികള്‍ പറയുന്നു.

ജി​ല്ല​യി​ലെ പ്ര​ധാ​ന ഔ​ട്ട്​​ലെ​റ്റു​ക​ള്‍​ക്ക്​ മു​ന്നി​ലെ​ല്ലാം ഇ​താ​ണ​വ​സ്ഥ. ഏ​തെ​ങ്കി​ലു​മൊ​രു ഹോ​ട്ട​ല്‍ ഏ​ഴ്​ മ​ണി​ക്ക്​ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ അ​വി​ടെ പാ​​ഞ്ഞെ​ത്തി പേ​ടി​പ്പി​ച്ച്‌​ ലൈ​റ്റ്​ അ​ണ​ച്ച്‌​ പോ​കു​ന്ന ​പൊ​ലീ​സു​കാ​രു​ള്ള നാ​ട്ടി​ലാ​ണി​തെ​ന്ന്​ ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. ന​ഷ്​​ടം സ​ഹി​ച്ചാ​ണ്​ പ​ല​രും പാ​ര്‍​സ​ല്‍ മാ​ത്രം അ​നു​വ​ദ​നീ​യ​മാ​യി​ട്ടും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

കെട്ടിടവാടകയും പണിക്കാരുടെ കൂലിയും കഴിഞ്ഞാല്‍ മിച്ചമൊന്നുമുണ്ടാവില്ല. എന്നാല്‍, അവിടെയൊക്കെ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ കൃത്യമായി പാഞ്ഞെത്തുന്ന അധികൃതര്‍ മദ്യ വില്‍പന കേന്ദ്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നില്ല.

36 ദി​വ​സം ജോ​ലി​യി​ല്ലാ​തെ വീ​ട്ടി​ലി​രു​ന്ന ടൈ​ല്‍​സ്​ ജോ​ലി​ക്കാ​ര​ന്‍ ഒ​ടു​വി​ല്‍ ത​ന്നെ തേ​ടി​യെ​ത്തി​യ പാ​തി ദി​വ​സ​ത്തെ പ​ണി ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന ദി​വ​സം മാ​സ്​​ക്​ താ​ഴ്​​ന്നു​പോ​യി എ​ന്ന പേ​രി​ല്‍ കൂ​ലി​യാ​യി കി​ട്ടി​യ 600 രൂ​പ​ക്ക്​ പു​റ​മെ 400 രൂ​പ കൂ​ടി ചേ​ര്‍​ത്ത്​ 1000 രൂ​പ പി​ഴ ന​ല്‍​കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

അ​വ​ശ്യ സാ​ധ​ന ക​ട​ക​ളി​ലേ​ക്കും ബാ​ങ്കു​ക​ളി​ലേ​ക്കു​മൊ​ക്കെ നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ വ​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റു ക​ട​ക​ള്‍ മാ​ത്രം അ​ട​ച്ചി​ട്ട​തു​കൊ​ണ്ട്​ എ​ന്താ​ണ്​ പ്ര​യോ​ജ​ന​മെ​ന്നാ​ണ്​ ഹോ​ട്ട​ലു​ട​മ​ക​ളും ക​ച്ച​വ​ട​ക്കാ​രും ചോ​ദി​ക്കു​ന്ന​ത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s