District

കോവിഡിന് പിന്നാലെയുണ്ടായ സാമ്ബത്തിക നഷ്ട്ടം; തിരുവനന്തപുരത്ത് ലൈറ്റ് ആന്റ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : കോവിഡിന് പിന്നാലെയുണ്ടായ സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ലൈറ്റ് ആന്റ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി നിര്‍മ്മല്‍ ചന്ദ്രന്‍(53) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ചന്ദ്രനെ വര്‍ക്കലയിലെ സ്വന്തം ഉടമസ്ഥതയിലുള്ള കോഴിക്കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 40 വര്‍ഷമായി ഗൗരീശപട്ടത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് കട നടത്തുകയായിരുന്നു നിര്‍മല്‍ ചന്ദ്രന്‍. തിരുവനന്തപുരം നഗരത്തിലെ അറിയപ്പെടുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് കടകളില്‍ ഒന്നായിരുന്നു ലൈറ്റ് ആന്‍ഡ് സൗണ്ട്. കോവിഡിനു മുന്‍പ് സാമ്ബത്തിക പ്രതിസന്ധികള്‍ ഒന്നുമില്ലാതെയാണ് കട പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ ആദ്യലോക് ഡൗണ്‍ കാലത്ത് വലിയ സാമ്ബത്തിക പ്രതിസന്ധി നേരിട്ടു.

പിന്നീട് കടവും ലോണും ഒക്കെ എടുത്താണ് നിര്‍മ്മല്‍ ചന്ദ്രന്‍ കട നടത്തിയിരുന്നത്. ലോക്ക്ഡൗണില്‍ മാസങ്ങളോളം കട അടഞ്ഞു കിടന്നത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ രണ്ട് ലോക്ക്ഡൗണുകള്‍ നിര്‍മ്മല ചന്ദ്രന്‍ വലിയ സാമ്ബത്തിക നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചത്. എന്നാല്‍ അത് കടബാധ്യതയില്‍ നിന്നും കര കയറാന്‍ സഹായിക്കുന്ന ജോലികള്‍ ലഭിച്ചില്ല. സാധാരണഗതിയില്‍ ഉത്സവ കാലത്താണ് ലൈറ്റ് ആന്‍ഡ് സൗണ്ട് കടകള്‍ ലാഭമുണ്ടാക്കുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലും ഉത്സവങ്ങള്‍ ഉണ്ടായിരുന്നില്ല.

ഇതാണ് വലിയ തിരിച്ചടിയിലേക്ക് നയിച്ചത്. നിര്‍മ്മല്‍ ചന്ദ്രന് 10 ലക്ഷത്തിലധികം രൂപയുടെ കട ബാധ്യതയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു നിര്‍മ്മല്‍ ചന്ദ്രന്‍.

കടബാധ്യതയില്‍ നിന്ന് കരകയറാന്‍ വര്‍ക്കല കല്ലമ്ബലത്ത് കോഴിക്കട ആരംഭിച്ചു. എന്നാല്‍ വൈകാതെ അതും നഷ്ടത്തില്‍ കലാശിച്ചു. ഇതും കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് വര്‍ക്കലയില്‍ താന്‍ നടത്തിയിരുന്ന കോഴിക്കടയില്‍ നിര്‍മ്മല്‍ ചന്ദ്രനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

**(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s