Crime News

കഞ്ചാവുമായി മൂന്നുപേരടങ്ങുന്ന സംഘത്തെ പിടികൂടി

വണ്ടൂര്‍ (മലപ്പുറം) : മൈസൂരുവില്‍നിന്ന് കഞ്ചാവെത്തിച്ച്‌ ജില്ലയില്‍ ചില്ലറ വില്‍പന നടത്തുന്ന സംഘം പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് വാണിയമ്ബലം ശാന്തിനഗറില്‍ വെച്ചാണ് പൊലീസ് 10 കിലോ കഞ്ചാവുമായി മൂന്നുപേരടങ്ങുന്ന സംഘത്തെ പിടികൂടിയത്.

പൂ​ക്കോ​ട്ടും​പാ​ടം പു​ന്ന​ക്കാ​ട​ന്‍ ഷി​ഹാ​ബ് (39), നി​ല​മ്ബൂ​ര്‍ കോ​ട്ട​പ​റ​മ്ബ​ന്‍ ഹൗ​സി​ല്‍ സെ​യ്ത​ല​വി (41), കാ​ളി​കാ​വ് പൂ​ങ്ങോ​ട് പി​ലാ​ക്ക​ല്‍ നൗ​ഷാ​ദ് (47) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഞ്ച് പൊ​തി​ക​ളി​ലാ​യി കാ​റി​െന്‍റ ഡി​ക്കി​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ത്​ ക​ട​ത്തി​യ കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

മൈ​സൂ​രു​വി​ല്‍​നി​ന്ന്​ പ​ച്ച​ക്ക​റി ലോ​റി​യി​ലാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. ചെ​റി​യ പൊ​തി​ക​ളാ​ക്കി ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തും വി​ല്‍​ക്കു​ക​യാ​ണ് രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​ട​വ​ണ്ണ സി.​ഐ വി.​വി. ര​തീ​ഷ്, വ​ണ്ടൂ​ര്‍ എ​സ്.​ഐ എം. ​ഹ​രീ​ന്ദ്ര​ന്‍, എ​സ്.​ഐ സി.​പി. മു​ര​ളീ​ധ​ര​ന്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി.​പി.​ഒ​മാ​രാ​യ എ.​ടി. കൃ​ഷ്ണ​കു​മാ​ര്‍, പി. ​പ്ര​ശാ​ന്ത്, സി. ​സ​വാ​ദ്, ഇ.​പി. ജ​യേ​ഷ്, എം. ​മ​നോ​ജ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ വ്യാ​ഴാ​ഴ്ച പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s