
തൃശൂര്‍ : ജില്ലയില്‍ ഇന്ന് കൊവിഡ് കേസുകള്‍ 1000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും കൂടുതലാണ്. 11.74 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി രേഖപ്പെടുത്തിയപ്പോള്‍ 1304 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ പേര് ഇന്ന് രോഗമുക്തരായി എന്നത് ആശ്വാസകരമാണ്. 1386 പേരാണ് രോഗമുക്തി നേടിയത്.
ഇപ്പോള്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,283 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,74,902 ആണ്. 2,63,982 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.74% ആണ്.
ജില്ലയില്‍ വ്യാഴാഴ്ച്ച സമ്ബര്‍ക്കം വഴി 1,296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 72പുരുഷന്മാരും 88 സ്ത്രീകളും പത്ത് വയസ്സിനു താഴെ 36 ആണ്‍കുട്ടികളും 47 പെണ്‍കുട്ടികളുമുണ്ട്
Categories: Covid updates, District, News, Thrissur