
കൊല്ലം : അഞ്ചലില്‍ യുവാവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നിര്‍മ്മാണം നടക്കുന്ന അഞ്ചല്‍ ബൈപ്പാസിലാണ് യുവാവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് ഏകദേശം 45 വയസിനകത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
രാവിലെ പ്രഭാത സഞ്ചാരത്തിനെത്തിയ വരാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. അഞ്ചല്‍ പുനലൂര്‍ റോഡില്‍ സെന്റ് ജോര്‍ജ് സ്കൂളിന് എതിര്‍വശം നിര്‍മ്മാണം നടക്കുന്ന അഞ്ചല്‍ ബൈപ്പാസില്‍ ആണ് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്.
അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ ആരംഭിച്ചു.കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം എത്തിയാണ് കൂടുതല്‍ പരിശോധന നടത്തുന്നത്.
മൊബൈല്‍ ഫോണും കത്തിക്കരിഞ്ഞ ഒരു ജോഡി ചെരിപ്പു വാച്ചും മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Categories: Crime News, District, Kollam, News