
കുന്നംകുളം (തൃശ്ശൂർ) : അമിതവേഗതയിലോടിച്ച കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ സഹോദരങ്ങളില്‍ രണ്ടാമത്തെയാളും മരിച്ചു. കുന്നംകുളം പാറേമ്പാടം കൊങ്ങണൂര്കാവില് അനുരൂപ് (28) ആണ് മരിച്ചത്. അനുരൂപിന്റെ സഹോദരന് അനുരാഗ് (26) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ അനുരൂപ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
കുന്നംകുളം പാറേമ്പാടത്ത് ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. മുത്തശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവാക്കളെ അമിതവേഗതയില്‍ നിയന്ത്രണം വിട്ടുവന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.