News

ലോക്‌നാഥ് ബെഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ് നല്‍കും

തിരുവനന്തപുരം : വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ് നല്‍കും. രാവിലെ പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടിലാണ് യാത്രയയപ്പ് പരേഡ് നടക്കുക. സംസ്ഥാന പോലീസ് മേധാവിയുടെ കസേരയില്‍ ഏറ്റവും അധികം കാലം ഇരുന്ന ഡി.ജി.പി എന്ന റെക്കോര്‍ഡോടെ ലോക് നാഥ് ബെഹറ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ഇന്ന് വിരമിക്കുന്നത്.
1985 ല്‍ പുന്നപ്ര പോലീസ് സ്റ്റേഷനില്‍ എ.എസ്.പി ട്രെയിനിയായി സര്‍വ്വീസ് ആരംഭിച്ച ബെഹറ, ദീര്‍ഘകാലം കേരളപോലീസിലെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
നീണ്ട അഞ്ച് വര്‍ഷത്തിലെറെ ക്രമസമധാനപാലനത്തിന്‍റെ ചുമതലയുളള ഡി.ജി.പിയായിരുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്ര ദീര്‍ഘമായ കാലയളവ് ഒരാള്‍ ഡി.ജി.പിയുടെ കസേരയില്‍ ഇരിക്കുന്നത്.

ഡി.ജി.പി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്‌സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും അദ്ദേഹമാണ്.

രാജ്യം ശ്രദ്ധിച്ച പല പ്രമാദമായ കേസുകളും അന്വേഷിച്ച സംഘത്തില്‍ ബെഹറ എന്ന മിടുക്കനായ ഓഫീസര്‍ ഉണ്ടായിരുന്നു.
ബാബറി മസ്ജിദ്, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, ഹരേന്‍ പാണ്ഡ്യ കൊലപാതക കേസ്, മധുമിതാ ശുക്ള കേസ്, പുലുരിയാ ആയുധ വര്‍ഷക്കേസ്, മുബൈ തീവ്രവാദ കേസ് എന്നിവ ഉദാഹരണങ്ങള്‍.


മുബൈ ഭീക്രരാക്രമണ കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെ അമേരിക്കയില്‍ എത്തി ചോദ്യം ചെയ്തത് അന്നത്തെ എന്‍.ഐ.എ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ലോക്നാഥ് ബെഹറയാണ് . എന്‍.ഐ.എ രൂപീകരിക്കുമ്ബോള്‍ അന്നത്തെ ഡയറക്ടര്‍ രാധാ വിനോദ് രാജു ആവശ്യപ്പെട്ട ഏക ഉദ്യോഗസ്ഥന്‍ ബഹറയെ ആണ്.


പത്ത് കൊല്ലത്തോളം സി.ബി.ഐയില്‍ പ്രവര്‍ത്തിച്ച ബൈഹറ രാജ്യത്തെ തന്നെ ഏറ്റവും സമര്‍ദ്ധനായ കുറ്റാന്വേഷകനായിട്ടാണ് അറിയപ്പെടുന്നത്.
ദേശീയ അന്വേഷണ ഏജന്‍സിയെ ഇന്ന് കാണുന്ന തരത്തില്‍ പ്രൊഫഷണല്‍ സം‍വിധാനം ആക്കി മാറ്റിയെടുത്തതും ലോകനാഥ് ബെഹറയാണ്.

കമ്മീഷണര്‍ സിനിമയില്‍ സുരേഷ്ഗോപിയുടെ കഥാപാത്രത്തിന് പ്രചോദനമായത് അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന ലോകനാഥ് ബെഹറയാണ്.
കമ്മീഷണര്‍ എന്ന സിനിമയുടെ മുന്നൊരുക്കങ്ങളുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റരീതികള്‍ കണ്ട് പഠിക്കാന്‍ കൊച്ചി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി. അന്ന് അവിടെ കമ്മീഷണറായിരുന്നു ബെഹറ. അദ്ദേഹം തന്‍റെ റോത്ത്മാന്‍സ് സിഗരറ്റിന്‍റെ ഫില്‍ട്ടര്‍ കീറി കളഞ്ഞ ശേഷം ബാക്കി ഭാഗം വലിക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. സിനിമയിലെ നായകനായ സുരേഷ്ഗോപി ബെഹറയുടെ ഈ ശീലം സിനിമയില്‍ ഉപയോഗിച്ചു.

സിദ്ധിഖ് ലാലിന്‍റെ സൂപ്പര്‍ ഹിറ്റായ പല ചിത്രങ്ങള്‍ക്കും ക്ലാപ്പ് അടിച്ചത് ലോകനാഥ് ബെഹറയാണ് .


ഒറീസയിലെ ബെഹിറാപൂര്‍ സ്വദേശിയായ ലോകനാഥ് ബെഹറ എം.എസ്.സി ജിയോളജി ബിരുദ ധാരിയാണ്. രാഷ്ടപതിയുടെ പോലീസ് മെഡലടക്കം നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട് ബെഹറയ്ക്ക്.

കേരള പോലീസില്‍ സാങ്കേതികവിദ്യയും ആധുനികവല്‍ക്കരണവും നടപ്പാക്കുന്നതില്‍ ലോക്‌നാഥ് ബെഹ്‌റ പ്രമുഖ പങ്കുവഹിച്ചു. കേസന്വേഷണം ഉള്‍പ്പെടെ പോലീസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. 16 ലക്ഷം ഫോളോവേഴ്‌സ് ഉള്ള കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോകത്തിലെ പൊലീസ് സേനകളില്‍ മുന്‍പന്തിയില്‍ എത്തിയത് ബെഹ്‌റയുടെ നേതൃത്വത്തിലാണ്.

Categories: News, Thiruvananthapuram

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s