
തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് നിയമനം. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറായ അനില്‍ കാന്തിന് സംസ്ഥാന പൊലീസിലെ ഏറ്റവും ഉന്നത പദവി നല്‍കാനാണ് ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഏഴു മാസമാണ് അനില്‍ കാന്തിന് ഡിജിപിയായി തുടരാന്‍ സാധിക്കുക. വിജിലന്‍സ് ഡയറക്ടര്‍ എസ്. സുദേഷ് കുമാര്‍, അഗ്നിരക്ഷാ വിഭാഗം മേധാവി ഡോ. ബി. സന്ധ്യ എന്നിവരാണ് പൊലീസ് മേധാവിയാകാനുള്ള അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. ഈ പട്ടികയില്‍ നിന്നാണ് അനില്‍ കാന്തിന് നിയമനം ലഭിച്ചത്
Categories: News, Thiruvananthapuram