Lockdown

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ; ഒരാഴ്ച കർശന നിയന്ത്രണവും ട്രിപ്പിൾ ലോക്ഡൗണും

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ഇനി മുതല്‍ ടി.പി.ആര്‍ ആറ്​ ശതമാനത്തിന്​ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും പൂര്‍ണമായ ഇളവുണ്ടാവുക. ആറ്​ മുതല്‍ 12 വരെ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലായിരിക്കും. 12 മുതല്‍ 18 വരെയുള്ള പ്രദേശങ്ങള്‍ സി കാറ്റഗറിയിലും. ഇവിടെ ലോക്​ഡൗണായിരിക്കും ഉണ്ടാവുക.

18ന്​ മുകളില്‍ ടി.പി.ആറുള്ള പ്രദേശങ്ങള്‍ ഡി കാറ്റഗറിയിലുമാവും ഉള്‍പ്പെടുത്തുക. 18 ശതമാനത്തിന്​ മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്​ഡൗണാകും ഉണ്ടാവുക.

നിലവില്‍ ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s