Idukki

കോവിഡ് കേസുകളില്ലാത്ത ഇടമലക്കുടിയിലേക്ക് വ്ലോഗർ സുജിത് ഭക്തനുമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ ഉല്ലാസ യാത്ര ; വിവാദത്തിൽ

മൂന്നാര്‍: സംസ്ഥാനത്ത് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യാത്ത ഒരേയൊരു പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് യൂട്യൂബ് ചാനല്‍ ഉടമയുമായി പോയ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് വിവാദത്തില്‍. ഒന്നര വര്‍ഷമായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ആദിവാസി ഗ്രാമമാണ് ഇടമലക്കുടി. അതീവ പ്രാധാന്യമുള്ള ഇടമലക്കുടിയിലേക്ക് ട്രാവല്‍ വ്‌ലോഗര്‍ കൂടിയായ സുജിത്ത് ഭക്തനെയുംകൊണ്ട് ഇടുക്കി എംപി ഉല്ലാസയാത്ര നടത്തിയെന്നാണ് ആരോപണം.

അനാവശ്യമായി പുറത്തുനിന്ന് ആളെ കൊണ്ടുവന്നതുവഴി കുടിയില്‍ രോഗവ്യാപനമുണ്ടാകുമെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്.

ഇതുകൂടാതെ സംരക്ഷിത വനമേഖലയ്ക്കുള്ളില്‍ കടന്ന് വനത്തിന്റെയും ആദിവാസികളുടെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുട്യൂബ് ചാനല്‍ ഉടമ സുജിത് ഭക്തന്‍, ഇയാളെ കുടിയിലെത്തിച്ച ഡീന്‍ കുര്യാക്കോസ് എംപി. എന്നിവര്‍ക്കെതിരേ എ.ഐ.വൈ.എഫ്. പൊലീസില്‍ പരാതി നല്‍കി. ദേവികുളം മണ്ഡലം പ്രസിഡന്റ് എന്‍.വിമല്‍രാജാണ് മൂന്നാര്‍ ഡിവൈ.എസ്‌പി, സബ്കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. സിപിഎം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും എംപിക്കെതിരേ രംഗത്തുവന്നു.മാസ്‌ക്ക് ധരിക്കാതെ ഇടുക്കി എംപിയും സുജിത്ത് ഭക്തനും ഇടമലക്കുടിയില്‍ വെച്ചെടുത്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ട്രൈബല്‍ സ്‌കൂളിന്റെ നിര്‍മ്മാണ ഉദ്ഘാടനത്തിനാണ് പോയതെന്നും, താന്‍ ക്ഷണിച്ചിട്ടാണ് സുജിത്ത് ഭക്തന്‍ വന്നതെന്നുമാണ് ഡീന്‍ കുര്യാക്കോസ് നല്‍കുന്ന വിശദീകരണം. സ്‌കൂളിലേക്ക് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിനല്‍കാമെന്ന് സുജിത്ത് വാഗ്ദാനം ചെയ്തത് അനുസരിച്ചാണ് അദ്ദേഹത്തെ കൂട്ടിയതെന്നും എംപി പറയുന്നു.അവധി ദിവസം ഇങ്ങനൊരു പരിപാടി ആരുമറിയാതെ നടത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. യുട്യൂബറിന്റെ കച്ചവട താത്പര്യത്തിനായി സംരക്ഷിത വനമേഖലയുടെയും ഗോത്രവര്‍ഗ സമൂഹത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എംപി. വഴിയൊരുക്കുകയായിരുന്നെന്നും ആക്ഷേപം ഉണ്ട്. നിരോധിത വനമേഖഖലയില്‍ കടന്നുകയറി ചിത്രീകരണം നടത്തിയതിന് യുട്‌ഊബര്‍ക്കെതിരേ നേരത്തെയും കേസുണ്ട്.

കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യാത്ത ആദിവാസി പഞ്ചായത്തിലേക്ക് പരിശോധന നടത്താതെയും കോവിഡ് മാനദണ്ഡം പാലിക്കാതെയും എംപി നടത്തിയ യാത്രയെക്കുറിച്ച്‌ അന്വേഷണം വേണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്.എംപിക്കൊപ്പം ഉല്ലാസയാത്ര നടത്തിയെന്ന് ആദ്യം തലക്കെട്ട് നല്‍കിയ യൂട്യൂബ് ചാനല്‍ ഉടമ, സംഭവം വിവാദമായതോടെ അത് മാറ്റുകയായിരുന്നുവെന്നും സിപിഐ പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.

സമ്ബൂര്‍ണ ലോക്ക്‌ഡൗണ്‍ ദിവസമായ ഞായറാഴ്ച യൂട്യൂബറെ കൂട്ടി ട്രൈബല്‍ സ്‌കൂള്‍ നിര്‍മ്മാണ ഉദ്ഘാടനം നടത്താനെത്തിയ എംപിയുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് സിപിഎം ഉള്‍പ്പടെ ആരോപിക്കുന്നത്. സ്‌കൂളിലേക്ക് ടിവി സംഭാവന നല്‍കാനാണ് യൂട്യൂബ്രർ എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂട്യൂബർ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.യൂട്യൂബറുടെ കച്ചവട താല്‍പര്യത്തിനായി ഇടമലക്കുടിയിലെ സംരക്ഷിത വനമേഖലയുടെയും ഗോത്രവര്‍ഗ സമൂഹത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എംപി അവസരമൊരുക്കിയെന്നാണ് ആരോപണം ഉയരുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചതുമുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഇടമലക്കുടിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുറത്തുനിന്ന് ആളുകള്‍ വന്നതോടെ രോഗവ്യാപനം ഉണ്ടാകുമോയെന്ന ഭീതിയിലാണ് ഇടമലക്കുടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ ആരോപിക്കുന്നു. എംപിക്കും മറ്റുമെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതം: ഡീന്‍ കുര്യാക്കോസ് എംപി

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി പ്രതികരിച്ചു. ഇടമലക്കുടിയിലെ സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് പോയതെന്നും, താന്‍ ക്ഷണിച്ചിട്ടാണ് സുജിത്ത് ഭക്തന്‍ വന്നതെന്നുമാണ് ഡീന്‍ കുര്യാക്കോസ് നല്‍കുന്ന വിശദീകരണം. സ്‌കൂളിലേക്ക് ആവശ്യമായ ടെലിവിഷന്‍ വാങ്ങിനല്‍കാമെന്ന് സുജിത്ത് വാഗ്ദാനം ചെയ്തത് അനുസരിച്ചാണ് അദ്ദേഹത്തെ കൂട്ടിയതെന്നും എംപി പറയുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s