
തിരുവനന്തപുരം : കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതശരീരം നിശ്ചിതസമയം വീട്ടില്‍ ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ മതാചാരങ്ങള്‍ നടത്താനും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു മണിക്കൂറില്‍ താഴെയായിരിക്കും ഇതിന് അനുവാദം നല്‍കുക.
മരണമടഞ്ഞ രോഗിയുടെ ബന്ധുക്കള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ട്. കൊവിഡ് മരണങ്ങളില്‍ മതാചാരങ്ങള്‍ പാലിക്കാന്‍ പറ്റാത്തതായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിന് അവസരം നല്‍കാനാണ് പുതിയ നിര്‍ദേശം. അതേസമയം കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത ലോണുകള്‍ തിരിച്ചടയ്ക്കാന്‍ ബാക്കിയുണ്ടെങ്കില്‍ ഇതിനോടനുബന്ധിച്ച ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Categories: News, Thiruvananthapuram