
പാലക്കാട് : ആലത്തൂര്‍ വാഴുവാക്കോട് നിന്നും 350ലിറ്റര്‍ സ്പിരിറ്റ്, 560ലിറ്റര്‍ നേര്‍പ്പിച്ച സ്പിരിറ്റ്, 2000ലിറ്റര്‍ വ്യാജക്കള്ള് എന്നിവ പിടികൂടിയ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സക്വാഡിന് അഭിനന്ദനയിച്ച് മന്ത്രി എം വി ഗോവിന്ദന്.
ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തുടര്‍ന്നും അതിശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സമൂഹത്തെയാകെ അപകടത്തിലാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ പൊതുസമൂഹവും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവ പിടികൂടിയത്.സംഭവത്തില്‍ വ്യാജക്കള്ള് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ആറുപേരെ പിടികൂടി.
കോതമംഗലം സ്വദേശിയുടെ ഗോഡൗണ്‍ ആണ് പിടികൂടിയത്. 11, 65,500/-രൂപയും ഇവിടെ നിന്ന് പിടികൂടി. കള്ള് കടത്താന്‍ ഉപയോഗിച്ച വാഹനങ്ങളും, സ്പിരിറ്റ് കടത്തിക്കൊണ്ട് വന്ന കാറും പിടികൂടി.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ തലവനായ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ. വി സദയകുമാര്‍, ജി. കൃഷ്ണകുമാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി ആര് മുകേഷ് കുമാര്‍,കെ വി വിനോദ് എസ്. മധുസൂദന്‍ നായര്‍,സി സെന്തില്‍ കുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.സുബിന്, എസ് .ഷംനാദ്, ആര് രാജേഷ് ,വിശാഖ് എന്നിവരടങ്ങുന്നതാണ് സ്ക്വാഡില്‍ പ്രവര്‍ത്തിച്ചത്.
Categories: Crime News, District, News, Palakkad