
വർക്കല : സംസ്ഥാന വ്യാപകമായി വിലകൂടിയ ക്യാമറകള്‍ തട്ടിപ്പിലൂടെ സ്വന്തമാക്കി വില്‍പ്പന നടത്തുന്ന സംഘത്തെ വര്‍ക്കല ഡി.വൈ.എസ്.പി എന്‍.ബാബുകുട്ടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.കൊല്ലം , കല്ലുവാതുക്കല്‍ ,വിലവൂര്‍കോണം എം.ഇ കോട്ടേജില്‍ നിജാസ് വയസ് 27, എറണാകുളം സൗത്ത് പരവൂര്‍ ഏലുക്കാട് വീട്ടില്‍ ശ്രീരാജ് വയസ്സ് 26 എന്നിവരാണ് അറസ്റ്റിലായത്.
നിലവില്‍ വാഹനമോഷണം , കഞ്ചാവ് കേസ്സുകള്‍ ഉള്‍പ്പെടെ നിരവധി കേസ്സുകളിലെ പ്രതികളാണ് ഇരുവരും. ഇവരുടെ സംഘാംഗം കാസര്‍ഗോഡ് സ്വദേശിയെ കൂടി പിടികൂടാനുണ്ട്. ആധാര്‍കാര്‍ഡ് ഉള്‍പ്പെടെ വ്യാജമായി നിര്‍മ്മിച്ച തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാണ് സംഘം വാടകക്ക് ക്യാമറകള്‍ കൈവശപ്പെടുത്തുന്നത്.
സിനിമാ , സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ജാക്സണ് ഫെര്‍ണാണ്ടസ് എന്ന പേരിലാണ് പ്രധാന പ്രതി നിജാസ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഫോട്ടോഗ്രാഫര്‍മാരുടെ ഉള്‍പ്പെടെ ഉള്ളവരുടെ ക്യാമറകള്‍ ഇത്തരത്തില്‍ കൈക്കലാക്കി OLX ലും മറ്റും പരസ്യം നല്‍കിയാണ് ഇവര്‍ ക്യാമറകളും ലെന്‍സുകളും വില്‍പ്പന നടത്തി വന്നിരുന്നത്.
ഇത്തരത്തില്‍ ഉള്ള തട്ടിപ്പ് സംഘം വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ വാടകക്ക് മുറിയെടുത്ത് താമസിക്കുന്ന രഹസ്യവിവരം തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി പി കെ .മധു ഐ.പി.എസ്സ് ന് ലഭിച്ചതിനെ തുടര്‍ന്നാണ് സംഘം അറസ്സിലാകുന്നത്.
കോട്ടയം വാകത്താനം , പൊന്‍ഗന്ധന , കട്ടത്തറ വീട്ടില്‍ അജയിന്റെ ക്യാമറ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലാകുന്നത്. കരമന നെടുങ്കാട് രാജ് ഹോമില്‍ രാജ് ഹിരണിന്റെ രണ്ട് ലക്ഷം രൂപക്ക് മുകളില്‍ വിലവരുന്ന ക്യാമറയും ലെന്‍സും,നെയ്യാറ്റിന്‍കര സ്വദേശി സില്ബോസിന്റെ രണ്ട് ലക്ഷം രൂപ വിലയുള്ള ക്യാമറയും ലെന്‍സുകളും സംഘം ഇതേ രീതിയില്‍ തട്ടിപ്പിലൂടെ സ്വന്തമാക്കി വില്‍പ്പന നടത്തിയിരുന്നു. അന്വേഷണ സംഘം ഇതെല്ലാം കണ്ടെടുത്തു. കോട്ടയം , എറണാകുളം , തൃശൂര്‍ ജില്ലകളിലും സംഘം വ്യാപകമായി ഇത്തരത്തില്‍ ക്യാമറകള്‍ കൈക്കലാക്കി വില്‍പ്പന നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. റിമാന്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തുന്ന തുടരന്വേഷണത്തിലൂടെ സംഘം നടത്തിയ കൂടുതല്‍ തട്ടിപ്പുകള്‍ തെളിയിക്കാനാകും
വര്‍ക്കല ഡി.വൈ.എസ്.പി എന്‍.ബാബുകുട്ടന്റെ നേതൃത്വത്തില്‍ വര്‍ക്കല പോലീസ് ഇന്‍സ്പെക്ടര്‍ ദ്വിജേഷ് ,സബ്ബ് ഇന്‍സ്പെക്ടര്‍ സേതുനാഥ് , അനില്‍കുമാര്‍ ഷാഡോ ടീം സബ്ബ് ഇന്‍സ്പെക്ടര്‍ ബിജു .എ.എച്ച് , എ.എസ്.ഐ മാരായ ബി.ദിലീപ് , ആര്.ബിജുകുമാര്‍ , സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Categories: Crime News, News, Thiruvananthapuram