
മാനന്തവാടി : മാരക മയക്കുമരുന്നുകളും ആയുധങ്ങളുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശികളായ വെട്ടം പറവണ്ണയില്‍ റഫീഖ് (26), പുറത്തൂര്‍ പടിഞ്ഞാറക്കരയില്‍ അമ്മൂറ്റി റിയാസ് (30), വെട്ടം പറവണ്ണയില്‍ അരയെന്റ പുരക്കല്‍ ഫെമിസ് (29) എന്നിവരാണ് പിടിയിലായത്.
മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും തോല്പെട്ടി എക്സൈസ് ചെക്പോസ്റ്റ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച പുലര്‍ച്ച യുവാക്കള്‍ പിടിയിലായത്.
ആള്‍ട്ടോ കാറില്‍ കടത്തിക്കൊണ്ടുവന്ന 840 മില്ലിഗ്രാം എം.ഡി.എം.എയും കുരുമുളകുപൊടി സ്പ്രേ, കത്തി എന്നിവയും ഇവരില്‍നിന്ന് കണ്ടെടുത്തു. മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളിലായി നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതികളാണ് ഇവര്‍. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Categories: Crime News, District, Malappuram, News