Crime News

കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസ് ; കാണാതായ സ്ത്രീകളിൽ രണ്ടാമത്തെ സ്ത്രീയെയും മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം : കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസില്‍ ദുരൂഹത വര്‍ധിക്കുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ സ്ത്രീകളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഊഴായിക്കോട് സ്വദേശി ഗ്രീഷ്മയുടെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇത്തിക്കരയാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഗ്രീഷ്മയ്‌ക്കൊപ്പം കാണാതായ ആര്യയുടെ (23) മൃതദേഹം നേരത്തെ ഇത്തിക്കരയാറ്റില്‍ നിന്ന് ലഭിച്ചിരുന്നു. നാലരയോടെയാണ് ഗ്രീഷ്മയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് രേഷ്മ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യ, അവരുടെ ബന്ധു എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

കരിയില കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് ഇരുവരും. രേഷ്മയുടെ ഭര്‍തൃസഹോദരന്റെ ഭാര്യയാണ് ആര്യ. ഇവരുടെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതല്‍ ഇരുവരെയും ബന്ധുക്കള്‍ കണ്ടിട്ടില്ല. വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാകണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ അവര്‍ ഹാജരായിരുന്നില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതിനെ തുടര്‍ന്നാണ് പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്. ഇത്തിക്കരയാറ്റില്‍ ഫയര്‍ഫോഴ്സും പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് ആര്യയുടെ പേരിലുള്ള സിം കാര്‍ഡായിരുന്നു. ഇക്കാര്യത്തെ കുറിച്ച്‌ ചോദിച്ചറിയാനാണ് ഇവരെ പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചത്. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഗ്രീഷ്മയ്ക്ക് കേസുമായി ഒരു തരത്തിലുള്ള ബന്ധവും കണ്ടെത്തിയിട്ടുമില്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s