Alappuzha

24.06.2021 | ഇന്ന് 12,078 പേര്‍ക്ക് കോവിഡ്, 136 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37%

Covid updates

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12,078 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂർ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂർ 696, കോട്ടയം 594, പത്തനംതിട്ട 525, കാസർഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 2,23,97,780 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,581 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 94 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,250 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1419, കൊല്ലം 1319, മലപ്പുറം 1245, തിരുവനന്തപുരം 1169, കോഴിക്കോട് 1034, തൃശൂർ 1018, പാലക്കാട് 521, ആലപ്പുഴ 756, കണ്ണൂർ 636, കോട്ടയം 570, പത്തനംതിട്ട 517, കാസർഗോഡ് 422, വയനാട് 332, ഇടുക്കി 292 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

77 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, കാസർഗോഡ് 13, എറണാകുളം 10, പാലക്കാട് 8, കോഴിക്കോട്, വയനാട് 6 വീതം, തിരുവനന്തപുരം 4, ആലപ്പുഴ, തൃശൂർ 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,469 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1718, കൊല്ലം 470, പത്തനംതിട്ട 245, ആലപ്പുഴ 820, കോട്ടയം 655, ഇടുക്കി 472, എറണാകുളം 2006, തൃശൂർ 1185, പാലക്കാട് 1011, മലപ്പുറം 904, കോഴിക്കോട് 888, വയനാട് 245, കണ്ണൂർ 433, കാസർഗോഡ് 417 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,859 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,41,436 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,706 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,80,559 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 26,147 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2445 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s