
നെടുങ്കണ്ടം : സൈനികനെയും സുഹൃത്തിനെയും മര്‍ദിച്ച ശേഷം ഒളിവില്‍പോയ അഞ്ചുപേരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശികളായ കുഞ്ഞന്‍കോളനിയില്‍ ബ്ലോക്ക് നമ്ബര്‍ 311 അംജിത്ത് (22), കല്ലാര്‍ പാറഭാഗത്ത് പാലക്കാപറമ്ബില്‍ അമല്‍ (22), ചക്കക്കാനം വാവനകുളങ്ങര വീട്ടില്‍ അജീഷ് (22), ആശാരിക്കണ്ടം തട്ടാറത്ത് വീട്ടില്‍ അമല്‍ (19), ചേമ്ബളം ഇല്ലിപ്പാലം, നെല്ലിക്കുന്നേല്‍ വീട്ടില്‍ ബിബിന്‍ (22) എന്നിവരാണ് പിടിയിലായത്.
ഏപ്രില്‍ 13ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ സംഘം ബാര്‍ ഹോട്ടലിന് മുന്നില്‍ സൈനികനുമായുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദിക്കുകയായിരുന്നു.
കുപ്പികൊണ്ടുള്ള അടിയില്‍ നെടുങ്കണ്ടം സ്വദേശിയായ സൈനികന്റെ കൈക്ക് പരിക്ക് പറ്റിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നെടുങ്കണ്ടം സി.ഐ വി.എ. സുരേഷ്, നെടുങ്കണ്ടം എസ്.ഐ മാരായ എ.കെ. സുധീര്‍, പി.ജെ. ചാക്കോ, സിവില്‍ ഓഫിസര്‍മാരായ മുജീബ്, ബിബിന്‍, ദീപു, പ്രിജിന്‍സ്, സെറീന എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Categories: Crime News, District, Idukki, News