Finance News

റിലയന്‍സിന്റെ നാല്‍പത്തിനാലാമത് വാര്‍ഷിക പൊതുയോഗം; നിർണായക തീരുമാനങ്ങൾ ഇന്നുണ്ടാകും

മുംബൈ : ഇന്ന് റിലയന്‍സിന്റെ നാല്‍പത്തിനാലാമത് വാര്‍ഷിക പൊതുയോഗം നടക്കുകയാണ്.കമ്ബനിയുടെ പുതിയ പദ്ധതികളെയും, ഉല്‍പന്നങ്ങളെയും, ഇളവുകളെയുമെല്ലാം പറ്റി സാധാരണയായി ഈ യോഗത്തിലാണ് പ്രഖ്യാപിക്കാറ്. ഇത്തവണ ഈ പരിപാടിയില്‍ ടെലികോം ഭീമനില്‍ നിന്ന് പ്രധാനമായും ഒരു പ്രഖ്യാപനത്തിനാണ് ഏവരും കാത്തിരിക്കുന്നത്.

5ജി സേവനങ്ങളെപ്പറ്റിയാണ് ഏവര്‍ക്കും അറിയേണ്ടത്. 2021 രണ്ടാം പകുതിയോടെ രാജ്യത്ത് 5 ജി സേവനം ആരംഭിക്കുമെന്നും, അതിനായുള്ള സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിര്‍മിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കഴിഞ്ഞ ഡിസംബറില്‍ പറഞ്ഞിരുന്നു.

അംബാനിയുടെ നെറ്റ്‌വര്‍ക്ക് അമേരിക്കന്‍ കമ്ബനിയായ ക്വാല്‍കമുമായി ചേര്‍ന്ന് 2020 ഓഗസ്റ്റില്‍ തന്നെ 5ജി ട്രയല്‍ ആരംഭിച്ചിരുന്നു.

സെക്കന്‍ഡില്‍ 1ജിബി വരെ സ്പീഡ് കൈവരിക്കാനായി എന്നാണ് കമ്ബനിയുടെ അവകാശവാദം. ഇന്ത്യയില്‍ 5ജി പരീക്ഷിക്കാന്‍ ജിയോയ്ക്ക് ഡിഒടിയില്‍ (ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്) നിന്ന് നേരത്തെ അനുമതി ലഭിച്ചിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും ജിയോയുടെ 5ജി ഫോണുകള്‍ അവതരിപ്പിക്കുക എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിനാല്‍ തന്നെ ഏവരും ഏറെ പ്രതീക്ഷയോടെയാണ് ഈ ചടങ്ങിനെ കാണുന്നത്.ചടങ്ങില്‍ റിലയന്‍സ് ജിയോബുക്ക് എന്ന പുതിയ ലാപ്‌ടോപ്പ് പുറത്തിറക്കാനും കമ്ബനി പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s