
തിരുവനന്തപുരം: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് നോഡല്‍ ഓഫീസറായ ആര്.നിശാന്തിനിക്ക് ലഭിച്ചത് 108 പരാതികള്‍. ഫോണിലൂടെയാണ് ഇന്ന് മാത്രം 108 പരാതികള്‍ ലഭിച്ചത്. ഇമെയിലില്‍ 76 പരാതികളും ലഭിച്ചു. പരാതികളില്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ‘അപരാജിത ഓണ്‍ലൈന്‍’ എന്ന സംവിധാനം നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് ഇനിമുതല്‍ ഈ സംവിധാനം ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു.
ഇത്തരം പരാതികളുള്ളവര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാം. ഈ സംവിധാനത്തിലേക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്ബര്‍ 94 97 99 69 92 വ്യാഴാഴ്ച നിലവില്‍വരും. കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിലും പരാതികള്‍ അറിയിക്കാം. ഫോണ്‍ 94 97 90 09 99, 94 97 90 02 86.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആര്. നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫിസറായി നിയോഗിച്ചു. ഒരു വനിതാ എസ്.െഎ അവരെ സഹായിക്കും.
Categories: Crime News, News, Thiruvananthapuram