Crime News

വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച്‌  കിരണിന്റെ മാതാപിതാക്കള്‍; കിരണും വിസ്മയയും തമ്മില്‍ വഴക്കുണ്ടായെന്ന് മാതാപിതാക്കള്‍ സമ്മതിച്ചു

Vismaya kiran

കൊല്ലം : വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച്‌ ഭര്‍ത്താവ് കിരണിന്റെ മാതാപിതാക്കള്‍. തിങ്കളാഴ്ച പുലര്‍ച്ചെ കിരണും വിസ്മയയും തമ്മില്‍ വഴക്കുണ്ടായെന്ന് മാതാപിതാക്കള്‍ സമ്മതിച്ചു. വിസ്മയയ്ക്ക് ഫോണ്‍ നല്‍കാന്‍ മകന്‍ തയ്യാറായില്ലെന്നും അവര്‍ പറയുന്നു.

പിന്നെ കണ്ടത് വിസ്മയയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്ന കിരണിനെയാണ്. ആശുപത്രിയില്‍ കൊണ്ടുപോകുമ്ബോള്‍ വിസ്മയ ബോധരഹിതയായിരുന്നു.3.45 ഓടെ ആശുപത്രിയിലെത്തിച്ചു. അവിടെയെത്തി അഞ്ച് മിനിറ്റ് കഴിഞ്ഞാണ് മരണവിവരം അറിഞ്ഞതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

സംഭവത്തില്‍ കിരണിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കും മരണത്തില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്ന് വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അതേസമയം കേസ് ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും, പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s