Crime News

യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി ; ഭർത്താവ്‌ പോലീസ് പിടിയിൽ

Archana

തിരുവനന്തപുരം : കോവളം വെങ്ങാനൂരില്‍ യുവതിയെ വാടകവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശി അര്‍ച്ചന (24)യെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് അര്‍ച്ചനയെ തീകൊളത്തി മരിച്ചനിലയില്‍ കണ്ടത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷ് പിടിയിലായി. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്.

മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ അര്‍ച്ചനയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഇന്നലെയാണ് അര്‍ച്ചനയയെ കുടുംബവീട്ടില്‍നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു.

ഉറുമ്ബിനെ കൊല്ലാനാണ് ഡീസല്‍ എന്നാണ് പറഞ്ഞത്. രാത്രി എട്ടരയ്ക്ക് വീട്ടില്‍നിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്കാണ് അര്‍ച്ചന മരിച്ചെന്നു അറിയിച്ചു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തര്‍ക്കം ഉണ്ടായിരുന്നതായും അര്‍ച്ചനയുടെ അമ്മ മോളി പറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയും സുരേഷും തമ്മിലുള്ള വിവാഹം. പ്രേമവിവാഹം ആയിരുന്നു ഇവരുടേത് എന്നാണ് അയല്‍വാസികള്‍ പറയുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s