Crime News

കുറ്റിപ്പുറം ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ കൊലപാതകം ; അയൽവാസി പിടിയിൽ

കുറ്റിപ്പുറം: മലപ്പുറം നടുവട്ടം വെള്ളറമ്ബ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തില്‍ പ്രതിയെ പിടികൂടി. അയല്‍വാസിയായ ചീരന്‍കുളങ്ങര മുഹമ്മദ് ഷാഫി (33) യാണ് അറസ്റ്റിലായത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഷാഫി രണ്ടു മാസം മുമ്ബാണ് നാട്ടിലെത്തിയത്. ഒറ്റയ്ക്ക് താമസിച്ച്‌ വരികയായിരുന്നു വയോധിക. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. വീടിന് സമീപത്ത് നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച്‌ കമ്ബിയും കരിങ്കല്ലും കണ്ടെടുത്തിട്ടുണ്ട്.

പണത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പുറത്തുവരുന്ന സൂചന

വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞിപ്പാത്തുമ്മയെ വീടിന്റെ ഉമ്മറത്ത് തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തനിച്ചുതാമസിക്കുന്ന ഇവരെ രാവിലെ ഏറെനേരമായിട്ടും പുറത്തുകാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വന്നുനോക്കിയപ്പോഴാണ് സംഭവം കണ്ടത്. കൊലപാതകം നടന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടരലക്ഷത്തോളം രൂപ കണ്ടെടുത്തിരുന്നു. കൂടുതല്‍ പണമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ പൊലീസിനും വ്യക്തതയില്ല. നാട്ടുകാരായ 15 പേരില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. ഇതാണ് പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്.

അടിയേറ്റ് തലയോട്ടി പിളരുകയും തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നതായി കുഞ്ഞിപ്പാത്തുമ്മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു. മാരകമായ അഞ്ച് മുറിവുകളാണ് തലയിലുണ്ടായിരുന്നത്. കനമുള്ള വസ്തു ഉപയോഗിച്ചാണ് തലയ്ക്കടിച്ചിട്ടുള്ളതെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവാകുളത്ത് വീട്ടില്‍ കുഞ്ഞിപ്പാത്തുമ്മയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കുഞ്ഞിപ്പാത്തുമ്മയെ വീടിന് മുന്നില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇവരും വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നുത്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീ പോയി നോക്കിയപ്പോഴാണ് കുഞ്ഞിപ്പാത്തുമ്മയെ വീടിന് മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടില്‍ നിന്നും 2.65 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. വിവിധ പേഴ്‌സുകളില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് പണമുണ്ടായിരുന്നത്. ഇതില്‍ 13000 രൂപയുടെ നിരോധിച്ച നോട്ടുകളുമുണ്ടായിരുന്നു.പെന്‍ഷന്‍ തുകയും നാട്ടില്‍ നിന്നും സഹായമായി ലഭിച്ച പണവും സമാഹരിച്ച്‌ സൂക്ഷിച്ച്‌ വെച്ചതായിരുന്നു. നാട്ടുകാരുടെ സഹയാത്തോടെയാണ് കുഞ്ഞിപ്പാത്തുമ്മ ജീവിച്ചിരുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s