
കൊച്ചി : നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന മൂന്ന് കിലോ ക്രിസ്റ്റല്‍ രൂപത്തിലുള്ള ഹെറോയിനുമായി സിംബാബ്വെ സ്വദേശിനി പിടിയിലായി. ഖത്തറില്‍നിന്നും ഖത്തര്‍ എയര്വേയ്സില് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷാരോണ്‍ കിക്വാസയെ (30) ആണ് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗം ജീവനക്കാര്‍ പിടികൂടിയത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോവുന്നതിനായുള്ള പരിശോധനയ്ക്കിടെ ബാഗില്‍നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്. ബാഗേജില്‍ അഞ്ച് പാക്കറ്റുകളിലാക്കിയാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.
തുടര്‍ന്ന് യുവതിയെ നാര്‍കോട്ടിക് വിഭാഗത്തിന് കൈമാറുകയായിരുന്നു.
പിടികൂടിയ ഹെറോയിന്‍ അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 30 ലക്ഷത്തോളം രൂപയോളം വിലവരുമെന്നാണ് കണക്കാക്കുന്നത്.
Categories: Crime News, Eranakulam, Global News, National News, News