
തിരുവനന്തപുരം : സംസ്ഥാനത്ത് വര്‍ഷങ്ങളായി സര്‍വ്വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. പലതവണ നിര്‍ദ്ദേശം നല്‍കിയിട്ടും ജോലിയില്‍ തിരികെ പ്രവേശിക്കാത്തവര്‍ക്ക് എതിരെയാണ് നടപടി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഉള്ളവരാണ് പിരിച്ചുവിട്ട മുഴുവന്‍ പേരും.
ഇനിയും വിട്ടുനില്ക്കുന്നവര് ഉടന്‍ സര്‍വ്വീസില്‍ പ്രവേശിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. കോവിഡ് പോരാട്ടത്തിന് ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം കൂടുതലുള്ള സമയമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
കോവിഡ് ആദ്യതരംഗം തുടങ്ങിയ സമയത്ത് തന്നെ ജീവനക്കാരുടെ അവധി റദ്ദാക്കുകയും ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചവര്‍ കാരണം ബോധിപ്പിക്കണം തുടങ്ങിയ നിബന്ധനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. കോവിഡ് രണ്ടാംതരംഗം തുടങ്ങിയപ്പോഴും ഇവരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.
Categories: Health, News, Thiruvananthapuram