
വയനാട് : ജില്ലയെ പരിഭ്രാന്തിയിലാഴ്ത്തിയ നെല്ലിയമ്ബം ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞു. നെല്ലിയമ്ബം പത്മാലയത്തില്‍ കേശവന് മാസ്റ്ററും (75) ഭാര്യ പത്മാവതിയും (68) മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വ്യാഴാഴ്ചയാണ്.
പോലീസ് അന്വേഷണത്തില്‍ അലംഭാവം ആരോപിച്ച് നാട്ടുകാര്‍ ആക്ഷന്‍ സമിതി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടയില്‍ കേസില്‍ നിര്‍ണായകമായ ഒരു വഴിതിരിവ് ഉണ്ടായിരിക്കുന്നു. ശരീരത്തില്‍ പരുക്കേറ്റ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേഹത്ത് പരുക്കുകള്‍ സംഭവിച്ചതിനെക്കുറിച്ചുള്ള യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് അയാളെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
പ്രതികള്‍ ടൂവിലറില്‍ ഈ വീടിനു പരിസരത്തുകൂടി കറങ്ങി എന്നൊരു രഹസ്യവിവരവും ലഭിച്ചിട്ടുണ്ട്.
കേശവന് മാസ്റ്റര്‍ക്കും പത്മാവതിക്കും വെട്ടേറ്റ ഭാഗങ്ങളുടെ ലക്ഷണം വെച്ച്, പ്രതികളിലൊരാള്‍ ഇടംകയ്യനാണന്ന് പോലിസ് സ്ഥിരികരിച്ചിരുന്നു. റിട്ടയേര്‍ഡ് കായികാധ്യാപകനായ കേശവന് മാസ്റ്ററെയും പത്മാവതിയേയും കൊലപ്പെടുത്തിയ മുഖംമൂടി ധാരികളുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്തായിരുന്നു എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഇവരുടെ ഇരുനില വീട്ടില്‍ പ്രതികള്‍ നേരത്തെ തമ്ബടിച്ചിരുന്നു എന്നാണ് പോലീസ് നിഗമനം. മാനന്തവാടി ഡി.വൈഎസ്. പി, എ പി ചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പ്രദേശവാസികളായ നിരവധി പേരെ ചോദ്യം ചെയ്തു. പ്രധാന റോഡും സി.സി.ടി.വികളും ഒഴിവാക്കിയാണ് പ്രതികള്‍ യാത്ര ചെയ്തതെന്നു കരുതുന്നു.
ഇരുചക്രവാഹനത്തിലാണ് പ്രതികള്‍ കടന്നു കളഞ്ഞതെന്നാണ് നിഗമനം. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്നോ വീട്ടില്‍ നിന്നോ ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല. അതു കൊണ്ടു തന്നെ കൊലക്ക് പിന്നിലെ കാരണങ്ങളും വ്യക്തമല്ല. വിവിധ കേസുകളിലെ പ്രതികള്‍, നാട്ടുകാര്‍, ബന്ധുക്കള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.
Categories: Crime News, District, News, Wayanad