
മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം കൊലപാതകത്തില്‍ ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു.
ഉറങ്ങിക്കിടക്കുമ്ബോള്‍ ആയിരുന്നു ആക്രമണം. നെഞ്ചില്‍ നാലും വയറില്‍ മൂന്നും കുത്തുകള്‍ ഏറ്റു. കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്. വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ്ണ് പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്. മഞ്ചേരിയില്‍ നിന്നും ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ചും നടന്നും ആണ് പ്രതി പെരിന്തല്‍മണ്ണ എത്തിയത്.
Categories: Crime News, District, Malappuram, News