
മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ നിന്ന് താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ അടിയന്തിര നിര്‍ദേശം നല്കി. കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാര്‍ക്കില്‍ 2019 ലെ കാലവര്‍ഷക്കെടുതിയില്‍ രൂപപ്പെട്ട ഭൂമിയിലെ വിള്ളല്‍ കൂടുതല്‍ വികസിച്ച് അപകട സാധ്യതയുണ്ടെന്ന വിലയിരുത്തിയതിനെ തുടര്‍ന്നാണ് നടപടി.
മലപ്പുറം നഗരസഭാ അധികൃതരുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് പ്രദേശത്തെ താമസക്കാരെ ക്യാമ്ബുകളിലേക്ക് മാറ്റുന്നതിന് ജില്ലാ കലക്റ്റര്‍ കെ.ഗോപാലകൃഷ്ണന് ഏറനാട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്കി.
Categories: District, Malappuram, News