
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ കിഴക്കേവില് കോംപ്ലക്സിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പി.കെ ടോയ്സ് എന്ന കളിപ്പാട്ട കടയിലാണ് തീപിടിച്ചത്. രാത്രി പത്തര മണിയോടെയാണ് തിപ്പിടുത്തമുണ്ടായത്. ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
ഒരു മണിക്കൂറോളമെടുത്ത് നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഫാന്‍സി ഉല്‍പ്പന്നങ്ങള്‍, ബാഗ് എന്നിവ ഉള്‍പ്പെടെ തീപ്പിടുത്തത്തില്‍ കത്തിനശിച്ച് വലിയ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തുന്നത്. കെട്ടിടത്തില്‍ നിന്നും സമീപത്തെ കടകളിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
Categories: District, Malappuram, News