
തിരുവനന്തപുരം: കേരളം അണ്‍ലോക്കിലേക്ക് നീങ്ങുന്പോഴും പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉണ്ടാകുക അതായത് രോഗസ്ഥിരീകരണ നിരക്ക് മുപ്പത് ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകള്‍.
ജില്ലകള്‍ തിരിച്ച് ഇവ ഏതെല്ലാമെന്ന് നോക്കാം. കാസര്‍കോട് മധൂര്‍,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളില്‍ സന്പൂര്‍ണ ലോക്ഡൗണാണ്. വയനാട് ജില്ലയില്‍ സന്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. ടിപിആര്‍ ഇരുപതിന് മുകളിലുളള വെങ്ങപ്പളളി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍ ഉണ്ടാകും.മലപ്പുറത്ത് തിരുനാവായ ഗ്രാമപഞ്ചായത്തില്‍ മാത്രമാണ് സന്പൂര്‍ണ ലോക്ഡൗണ്‍.
പാലക്കാട് ജില്ലയില്‍ നാഗലശ്ശേരി,നെന്മാറ,വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ സന്പൂര്‍ണ ലോക്ഡൗണായിരിക്കും.
തൃശ്ശൂരില്‍ സന്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. എന്നാല്‍ ടിപിആര്‍ ഇരുപതിനും മുപ്പതിനും ഇടയിലുളള പതിനഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ലോക്ഡൗണുണ്ടാകും. എറണാകുളത്ത് ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലാണ് സന്പൂര്‍ണ ലോക്ഡൗണ്‍. സി വിഭാഗത്തില്‍പ്പെട്ട പതിനാല് തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണായിരിക്കും.
ആലപ്പുഴയിലും സന്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. കുത്തിയതോട്,വീയപുരം എന്നീ പഞ്ചായത്തുകളില്‍ ലോക്ഡൗണായിരിക്കും. കോട്ടയം ജില്ലയില്‍ സന്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. സി വിഭാഗത്തില്‍പ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ലോക്ഡൗണായിരിക്കും.
തിരുവനന്തപുരം ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ സന്പൂര്‍ണ ലോക്ഡൗണാണ്. കഠിനംകുളം,പോത്തന്‍കോട്, പനവൂര്‍, മണമ്ബൂര്,അതിയന്നൂര്‍, കാരോട് എന്നീ പഞ്ചായത്തുകളാണ് പൂര്‍ണമായും അടച്ചിടുക. കൊല്ലം ജില്ലയില്‍ സന്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. എന്നാല്‍ സി വിഭാഗത്തില്‍പ്പെടുന്ന പത്ത് തദ്ദേശസ്ഥാപനങ്ങളില്‍ ലോക്ഡൗണായിരിക്കും.
Categories: Alappuzha, District, Eranakulam, Idukki, Kannur, Kasaragod, Kollam, Kottayam, Kozhikode, Malappuram, News, Palakkad, Pathanamthitta, Thiruvananthapuram, Thrissur, Wayanad