News

ആന കൊലപ്പെടുത്തിയ ഷാജിയുടെ മൃതദേഹം ; കാട്ടിൽ നിന്നും നാട്ടിൽ എത്തിച്ചു

കോന്നി: ഔദ്യോഗിക ജീവിതത്തില്‍ ഇന്നുവരെ നേരിടാത്ത ഭീകരമായ അനുഭവങ്ങളാണ് കൊക്കാത്തോട് വനമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നെല്ലിക്കപ്പാറ വടക്കേചരുവില്‍ ഷാജിയുടെ മൃതദേഹം കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെട്ട തങ്ങള്‍ക്ക് നേരിടേണ്ടിവന്നതെന്ന് പൊലീസ്-വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

12 മ​ണി​ക്കൂ​റി​ലേ​റെ 17 കി​ലോ​മീ​റ്റ​റി​ല​ധി​കം മൂ​ന്ന് മ​ല​ക​ള്‍ ക​യ​റി​യി​റ​ങ്ങി സ​ഞ്ച​രി​ച്ച്‌ കാ​ട്ടാ​ന, കാ​ട്ടു​പോ​ത്ത്, കാ​ട്ടു​പ​ന്നി​ക​ള്‍ തു​ട​ങ്ങി​യ​വ​യോ​ട് പ​ട​പൊ​രു​തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ട​ശ്ശേ​രി​ക്ക​ര ഫോ​റ​സ്​​റ്റ്​ റേ​ഞ്ചി​ലെ ചെ​ളി​ക്ക​ലാ​റി​ന് സ​മീ​പ​ത്ത് പാ​റ​യു​ടെ മു​ക​ളി​ല്‍​നി​ന്ന്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പൊ​ന്നാ​മ്ബൂ​വും മ​റ്റ് വ​ന​വി​ഭ​വ​ങ്ങ​ളും ശേ​ഖ​രി​ക്കാ​ന്‍ വ​ന​ത്തി​ല്‍ പോ​യ ഷാ​ജി അ​ട​ക്ക​മു​ള്ള സം​ഘ​ത്തെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ഷാ​ജി ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ത​ന്നെ മൃ​ത​ദേ​ഹം ചെ​ളി​ക്ക​ലാ​റി​ന് സ​മീ​പ​ത്തെ ചെ​ങ്കു​ത്താ​യ പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ലെ സു​ര​ക്ഷി​ത സ്ഥാ​ന​ത്ത് ക​യ​റ്റി​വെ​ച്ച​തി​ന് ശേ​ഷം ഇ​വ​ര്‍ നാ​ട്ടി​ലെ​ത്തി വി​വ​രം ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം കൊ​ടും വ​ന​ത്തി​നു​ള്ളി​ല്‍​നി​ന്ന്​ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ വ​ന​പാ​ല​ക​രും പൊ​ലീ​സും അ​ട​ങ്ങു​ന്ന സം​ഘം തോ​ക്കും മ​റ്റ് ആ​യു​ധ​ങ്ങ​ളു​മാ​യാ​ണ് കാ​ടു​ക​യ​റി​യ​ത്. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യും മ​ഞ്ഞും 17 കി​ലോ​മീ​റ്റ​റി​ല​ധി​ക​മു​ള്ള ന​ട​ത്ത​വും ഉ​ദ്യോ​ഗ​സ്ഥ​രെ ക്ഷീ​ണി​ത​രാ​ക്കി.

ഇ​തി​നി​ട​യി​ല്‍ കോ​ന്നി എ​സ്.​ഐ ജ​യ​ച​ന്ദ്ര​ന്‍ ക്ഷീ​ണി​ത​നാ​യി വീ​ഴു​ക​യും ചെ​യ്തു​വെ​ന്ന്​ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന എ​സ്.​ഐ ബി​ജു​മോ​ന്‍ പ​റ​ഞ്ഞു. മു​ന്നൂ​റി​ല​ധി​കം ആ​ന​ക​ളെ​യാ​ണ് യാ​ത്ര​ക്കി​ട​യി​ല്‍ ഇ​വ​ര്‍ ക​ണ്ട​ത്. തോ​ക്കു​പ​യോ​ഗി​ച്ച്‌ വെ​ടി​പൊ​ട്ടി​ച്ചും ശ​ബ്​​ദ​മു​ണ്ടാ​ക്കി​യും ആ​ന​ക്കൂ​ട്ട​ത്തെ ഇ​വ​ര്‍ നേ​രി​ട്ടു. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യും മ​ഞ്ഞും മൂ​ലം ആ​ന​ക്കൂ​ട്ടം വ​ള​രെ അ​ടു​ത്ത് എ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് പ​ല​പ്പോ​ഴും ഇ​വ​ര്‍ ക​ണ്ട​ത്.

ക​ടു​വ​യു​ടെ സ്ഥി​രം സാ​ന്നി​ധ്യ​മു​ള്ള ഈ ​വ​ന​ത്തി​നു​ള്ളി​ല്‍ മ​നു​ഷ്യ​രെ​ക്കാ​ള്‍ ഉ​യ​ര​ത്തി​ല്‍ വ​ള​ര്‍​ന്ന പു​ല്‍​ത​ല​പ്പു​ക​ള്‍ വെ​ട്ടി​മാ​റ്റി​യാ​ണ് സം​ഘം നീ​ങ്ങി​യ​ത്. മൃ​ത​ദേ​ഹ​വു​മാ​യി തി​രി​കെ​യു​ള്ള യാ​ത്ര​യും വ​ള​രെ ദു​ഷ്ക​ര​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം തി​രി​കെ ല​ഭി​ച്ച​തി​നൊ​പ്പം സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞ​തി​െന്‍റ​യും ആ​ശ്വാ​സ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍.

Categories: News, Pathanamthitta

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s