Kozhikode

അസമില്‍ കുടുങ്ങിയ ബസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു ; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട് : അസമില്‍ കുടുങ്ങിയ ബസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് ബസിനുള്ളില്‍ തൂങ്ങി മരിച്ചത്. ലോക് ഡൗണ്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ഭാഷാ തൊഴിലാളികളുമായി പോയ അഭിജിത്തും സംഘവും അസമില്‍ കുടുങ്ങുകയായിരുന്നു. മടങ്ങിവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അഭിജിത്ത്.

ഏപ്രില്‍ മാസത്തിലാണ് തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ബസ് യാത്ര പുറപ്പെട്ടത്. നൂറോളം ബസുകള്‍ കേരളത്തില്‍ നിന്നും അസമിലേക്ക് പോയിരുന്നു. എന്നാല്‍ ഇവയ്ക്ക് തിരികെ മടങ്ങാന്‍ ആയില്ല.

തെരഞ്ഞെടുപ്പിന് ശേഷം തൊഴിലാളികളുമായി മടങ്ങാം എന്ന കരാറുകാരുടെ ഉറപ്പിന്മേലാണ് ബസുകള്‍ യാത്ര തിരിച്ചത്.

എന്നാല്‍ ഇതിന് പിന്നാലെ കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതും അസമിലെ നിയന്ത്രണങ്ങളും കാരണം മടക്ക യാത്ര വീണ്ടും നീണ്ടു. ഇതിനിടെ ജീവനക്കാരില്‍ ഒരാള്‍ കൊറോണ ബാധിച്ച്‌ മരിച്ചിരുന്നു.

Categories: Kozhikode, News

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s