Crime News

മുഖം മൂടി സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്കാരം നടത്തി

Crime

മുഖംമൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്ബതികളുടെ മൃതദേഹം നാ്ട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു.

പനമരം താഴെ നെല്ലിയമ്ബം കാവടം പത്മാലയത്തില്‍ കേശവന്റെയും ഭാര്യ പത്മാവതിയുടെയും മൃതദേഹം ഇന്നലെ വൈകിട്ടോടെയാണ് മക്കളുടെയും കുടുംബക്കാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ സ്ംസ്‌കരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് 2 ആംബുലന്‍സുകളിലായി 3.17ന് സഹോദരന്‍ മാധവന്റെ വീട്ടിലെത്തി. ഇരുവര്‍ക്കും വീടിനു സമീപം അടുത്തടുത്തായി ചിതയൊരുക്കിയിരുന്നു.
വയോധികദമ്ബതികള്‍ ചിതയില്‍ ഒരേ സമയം എരിഞ്ഞു തീര്‍ന്നു.

കോവിഡ് നിയമം പാലിച്ചുള്ള ചടങ്ങുകള്‍ക്ക് ശേഷം ഇവിടെ നിന്ന് എടുത്ത മൃതദേഹങ്ങള്‍ നാലിന് കാപ്പിത്തോട്ടത്തിന് നടുവിലുള്ള വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയില്‍ വച്ചു.

ചിത എരിഞ്ഞടങ്ങിയെങ്കിലും ഇവരുടെ ഘാതകരെ കണ്ടെത്താനോ ഇവരെക്കുറിച്ചുള്ള സൂചനകളോ പോലീസിന് ലഭിച്ചിട്ടില്ല.

എങ്കിലും മാനന്തവാടി ഡി.വൈ.എസ.്പി എ.പി ചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തെ തുടര്‍ന്നു നാട്ടില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്. ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ തെളിയുമെന്ന പ്രത്യാശയിലാണു നാട്ടുകാര്‍.

താഴെ നെല്ലിയമ്ബം റിട്ട. അധ്യാപകനായ പത്മാലയത്തില്‍ കേശവനും ഭാര്യ പത്മാവതിയും മുഖംമൂടി ധാരികളുടെ കുത്തേറ്റു കൊല്ലപ്പെട്ടത്. മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പത്തോളം ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

ഇന്നലെ ഇതില്‍ ഒരു ടീമായ മീനങ്ങാടി എസ്‌ഐ ടി. ബിജുവിന്റെ നേതൃത്വത്തില്‍ സംഭവം നടന്ന വീടും പരിസരവും കൃഷിയിടവും കുളങ്ങളും, വയലുകളും പുഴകളും ഒന്നര കിലോമീറ്റര്‍ അകലെ വരെയുളള സ്ഥലങ്ങളും തെളിവിനായി അരിച്ചുപെറുക്കി.

എന്നാല്‍ പ്രതികള്‍ തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെയാണ് കടന്നതെന്നാണു സൂചന. വീടുകള്‍ കയറിയും മൊബൈല്‍ ടവറും സി.സി.ടി.വി. ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടന്നു വരുന്നു.

കൊല നടന്ന സമയത്ത് പ്രദേശത്ത് ആക്ടീവായ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണു പ്രധാന അന്വേഷണം. സംശയമുള്ള പലരെയും പൊലീസ് ഇന്നലെയും ചോദ്യം ചെയ്തു.

ഇന്നലെ ചില ബന്ധുക്കളെ വിളിച്ചും പൊലീസ് കാര്യങ്ങള്‍ തിരക്കിയിരുന്നു. ഇരട്ടക്കൊല ആസൂത്രിതമാണെന്നും കൊല നടത്തിയവര്‍ പ്രഫഷനല്‍ സംഘം ആണെന്ന സംശയവും ഏറി.

മീനങ്ങാടി എസ്‌ഐ ടി. ബിജുവിന്റെ നേതൃത്വത്തില്‍ വീടിനു പിന്നിലെ വയലിനോട് ചേര്‍ന്നുള്ള കുളവും പരിസരങ്ങളും പരിശോധിക്കുന്ന പോലീസ്.

വീട്ടില്‍ നിന്ന് വസ്തുവകകള്‍ നഷ്ടപ്പെടാത്തതിനാല്‍ ആദ്യദിനം തന്നെ കൊലപാതകം ആസൂത്രിതമെന്ന നിലയിലേക്കു നീങ്ങിയിരുന്നു. വലിയ തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെയാണു പ്രതികള്‍ കൃത്യത്തിനു ശേഷം കടന്നതെന്നാണു സൂചന.

കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതികള്‍ എത്തിയതെന്നും കരുതപ്പെടുന്നു. കൊലയാളികള്‍ക്ക് വീടും ആളുകളും മാറിപ്പോയതാവാമെന്ന സാധ്യതയും പൊലീസ് കണക്കിലെടുത്തിട്ടുണ്ട്.

കൊലപാതകികള്‍ അകത്ത് കടന്നത് വീടിന്റെ ജനലിന്റെ അഴി ഊരി മാറ്റിയ ശേഷമെന്നു കരുതുന്നതായി അന്വേഷണസംഘം.

വീടിന് പിറകിലുള്ള പഴയ രീതിയിലുള്ള ഒരു ജനലിന്റെ 2 അഴികള്‍ എടുത്തു മാറ്റിയ നിലയിലാണ്. ഇതിലൂടെയാകാം പ്രതികള്‍ അകത്തു കടന്നതെന്നാണു നിഗമനം. കൃത്യം നടത്തിയത് ഇടം കൈയനാണോ എന്ന സംശയവും പൊലീസിനുണ്ട്.

രണ്ടു പേര്‍ക്കും കുത്തു കിട്ടിയത് വച്ച്‌ നോക്കുമ്ബോള്‍ ഇടം കൈയനാകാനാണ് എന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഒട്ടേറെ കൊലക്കേസുകള്‍ തെളിയിച്ച കാസര്‍കോട് ഡിവൈഎസ്പി .പി.പി സദാനന്ദനും ഇന്നലെ സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Categories: Crime News, Wayanad

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s