District

കെ റെയിൽ : അർധ അധിവേഗ റെയിൽ പാത വന്നാൽ ജില്ലയിൽ നഷ്ടമാവുക അയ്യായിരത്തോളം വീടുകൾ

കെ റെയിൽ

കോട്ടയം: അര്‍ധ അതിവേഗ റെയില്‍ പാത നടപ്പിലായാല്‍ ജില്ലയില്‍ നഷ്‌ടമാകുക അയ്യായ്യിരത്തോളം വീടുകള്‍. കെ റെയില്‍ പുറത്തുവിട്ട അലൈന്‍മെന്റ പ്രകാരം ആന്റി സെമി ഹൈസ്‌പീഡ്‌ റെയില്‍വേ കര്‍മ സമിതിയുടെ കണക്കെടുപ്പിലാണു നഷ്‌ടമാകുന്ന വീടുകളുടെ ഏകദേശ കണക്കു ലഭ്യമായത്‌. എന്നാല്‍, ലൈന്‍ സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ടു ലഭിക്കാത്തതിനാല്‍ പ്രാഥിക കണക്കിനേക്കാള്‍ കൂടുതല്‍ നഷ്‌ടമുണ്ടാകുമെന്നാണു സൂചന.


ചില കോളനികള്‍, വില്ലകള്‍ ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ നഷ്‌ടത്തിന്റെ കണക്കു വര്‍ധിച്ചേക്കാമെന്നും ആക്ഷേപമുണ്ട്‌. സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ എന്നിവയ്‌ക്കും നഷ്‌ടമുണ്ടാകാം.

നിരവധി വ്യാപാര സ്‌ഥാപനങ്ങളുടെ മുകളിലൂടെയാണ്‌, നിര്‍ദിഷ്‌ട അലൈന്‍മെന്റ പ്രകാരം പാത കടന്നുപോകുന്നത്‌.
നിര്‍ദിഷ്‌ട പാത കടന്നു പോകുന്നതില്‍ ഏറ്റവും കൂടുതല്‍ കൃഷി നാശമുണ്ടാകുന്ന ജില്ലകളിലൊന്നു കൂടിയാണു കോട്ടയം. നിലവിലെ അലൈന്‍മെന്റ്‌ പ്രകാരം നെല്‍പ്പാടങ്ങളും റബര്‍ തോട്ടങ്ങളുമാണ്‌ ഏറെ നശിക്കുക. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും കൃഷിയിറക്കുന്നവയാണ്‌ ഈ നെല്‍പ്പാടങ്ങളെല്ലാം. ഈ നെല്‍പ്പാടങ്ങള്‍ പാതയ്‌ക്കായി മുറിക്കപ്പെടുന്നതോടെ കൃഷി നശിക്കാന്‍ കാരണമാകുമെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.
ഏതാനും വര്‍ഷമായി ജില്ലയില്‍ നാശം വിതയ്‌ക്കുന്ന വെള്ളപ്പൊക്കം കൂടുതല്‍ രൂക്ഷമാകാനും പദ്ധതി കാരണമാകും. കൊടൂരാര്‍, മീനച്ചിലാര്‍ എന്നിവ വലിയ മഴയണ്ടാകുമ്ബോള്‍ കരകവിയാറുണ്ട്‌. ഇവ സമീപത്തെ പാടങ്ങളിലൂടെയും മറ്റും ഒഴുകുകയാണു പതിവ്‌. എന്നാല്‍, പാത വരുന്നതോടെ ഇത്തരത്തിലുള്ള ഒഴുക്കു തടസപ്പെടുകയും വെള്ളപ്പൊക്കം രൂക്ഷമാകുകയും ചെയ്യുമെന്നു പരിസ്‌ഥിതി പ്രവര്‍ത്തകര്‍ വാദിക്കുന്നു.


എം.സി. റോഡ്‌, കെ.കെ. റോഡ്‌ എന്നിങ്ങനെ റോഡുകളെല്ലാം മുറിച്ചാണു പാത കടന്നു പോകുന്നത്‌. പാറമ്ബുഴ, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ വലിയ കുന്നുകളും മുറിക്കപ്പെടും. വിശദമായ പാരിസ്‌ഥിതിക പഠനം കൂടാതെ ഇത്തരം സ്‌ഥലങ്ങളില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങള്‍ക്കു കാരണമായേക്കാം. പാടങ്ങള്‍ നികത്തുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ വേറെ. പാതയില്‍ മുട്ടമ്ബലത്തെ റെയില്‍വേ സ്‌റ്റേഷന്‍ വരുമ്ബോള്‍, സമീപ പ്രദേശങ്ങളില്‍ വലിയ ഗതാഗതക്കുരുക്കിനും കാരണമാകും.

കോട്ടയത്ത്‌ സ്‌ഥിരം സമര വേദിയൊരുങ്ങുന്നു

കോട്ടയം: നിര്‍ദിഷ്‌ട അര്‍ധ അതിവേഗ റെയില്‍ പദ്ധതിയ്‌ക്കെതിരേ കോട്ടയത്തു സ്‌ഥിരം സമര വേദിയൊരുങ്ങുന്നു. ലോക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു ശേഷം കോവിഡ്‌ പ്രോട്ടോക്കോള്‍ പ്രകാരം സ്‌ഥിരം സത്യഗ്രഹ സമര വേദി ഒരുക്കാനാണു ആന്റി സെമി ഹൈസ്‌പീഡ്‌ റെയില്‍വേ കര്‍മ സമിതിയുടെ തീരുമാനം.
നിലവില്‍, സംസ്‌ഥാന അടിസ്‌ഥാനത്തിലുള്ള കര്‍മ സമിതിയ്‌്ക്കു പുറമേ, ഓരോ പഞ്ചായത്തുകളിലും പ്രത്യേകം സമിതികളുണ്ട്‌. ഇവരുമായുള്ള കൂടിയാലോചനകള്‍ക്കു ശേഷമായിരിക്കും സമരം ആരംഭിക്കുക.പാത കടന്നു പോകുന്നതു സംബന്ധിച്ചു വ്യക്‌തമായ രൂപരേഖ ലഭിക്കാത്തതിനാല്‍ പ്രതിഷേധത്തിന്‌ ഇറങ്ങാനും പലരും മടിക്കുകയാണ്‌. അതേസമയം, സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോകുകയാണ്‌. സ്‌ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടു ജില്ലാ അടിസ്‌ഥാനത്തില്‍ ഉടന്‍ ഓഫീസുകള്‍ സജ്‌ജമാക്കും. ഇതിനൊപ്പം ഇതു സംബന്ധിച്ചു വില്ലേജ്‌ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞതായാണു വിവരം.

അര്‍ധ അതിവേഗ പദ്ധതിക്ക്‌ പച്ചക്കൊടി കാട്ടിയത്‌ പരിഹാസ്യം’

ചങ്ങനാശേരി: കേന്ദ്ര സര്‍ക്കാരിന്റെ ഒരു ലക്ഷം കോടി രൂപയുടെ മുംബൈ -അഹമ്മദാബാദ്‌ ബുള്ളറ്റ്‌ ട്രെയിന്‍ പദ്ധതിയെ പാര്‍ലമെന്റിലും തെരുവിലും സമരവേദികളിലും എതിര്‍ത്ത സി.പി.എം. സംസ്‌ഥാനത്ത്‌ അര്‍ധ അതിവേഗ പദ്ധതിക്കു പച്ചക്കൊടി കാട്ടിയതെന്നത്‌ പരിഹാസ്യമാണെന്നും കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. പദ്ധതി സംഘടിത പിടിച്ചുപറിയും നിയമവിധേയമായ കൊള്ളയുമാണെന്നും ഈ പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും അതിനായി നീക്കി വെച്ച തുക കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനത്തിനായി ചെലവിടണമെന്നും കൊടിക്കുന്നില്‍ സുരേഷ്‌ എം.പി ആവശ്യപ്പെട്ടു.

Categories: District, Kottayam, News

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s