
തൃശൂര്‍; പെട്രോള്‍ വില നൂറിന് അടുത്തതോടെ ബൈക്കിലെ പെട്രോളും അമൂല്യ വസ്തുവായി. രാത്രിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുന്നയൂര്‍ അകലാട് മൊഹ്യുദ്ദീന് പള്ളി കുന്നമ്ബത്ത് സിറാജുദ്ദീന്റെ വീട്ടിലാണ് യുവാക്കള്‍ എത്തി ബൈക്കിലെ പെട്രോള്‍ ഊറ്റിയത്.
പുലര്‍ച്ചെ മൂന്നോടെയാണ് യുവാക്കള്‍ എത്തിയത്. ശബ്ദം കേട്ട് ഉണര്‍ന്ന സിറാജുദ്ദീന് ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇവരുടെ പുറകെ എത്തിയെങ്കിലും പിടികൂടാനായില്ല. പരാതി നല്‍കിയതിനെ തുടര്‍ന്ന് വടക്കേകാട് പൊലീസ് സ്ഥലത്തെത്തി. അണ്ടത്തോട് സ്വദേശിയുടെതാണ് ബൈക്കെന്ന് പൊലീസ് അറിയിച്ചു.
മുന്‍വശത്ത് നമ്ബര്‍ പ്ലേറ്റില്ല. പിന്നിലെ നമ്ബര്‍ പ്ലേറ്റ് മടക്കിവച്ച നിലയിലാണ്. യുവാക്കളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
മാര്‍ച്ച് 14 ന് സമാനമായ രീതിയില്‍ ഒരു സംഘം വീട്ടിലെത്തിയിരുന്നു. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. മേഖലയില്‍ മോഷണം പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Categories: Crime News