
കളമശേരി നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജന കേന്ദ്രത്തില്‍14 വയസ് താഴെയുള്ള ഇതര സംസ്ഥാനക്കാരായ കുട്ടികളെക്കൊണ്ടു ജോലി ചെയ്യിപ്പിച്ചതുമായി ബന്ധപ്പെട്ട് കരാറുകാര്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. കളമശേരി നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കുന്ന ഡമ്ബിങ് യാഡിലാണ് സംഭവം.അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇതര സംസ്ഥാനക്കാരായ കുട്ടികളെക്കൊണ്ട് നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിക്കുന്നതായി കണ്ടെത്തിയത്.
കരാറുകാരായ ഗോപി, ലിജോ വര്‍ഗീസ്, സെയ്ത് മുഹമ്മദ്, ഹനീഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
അതിഥി തൊഴിലാളികളുടെ കുട്ടികളെ കൊണ്ട് ഇവര്‍ ബാലവേല ചെയ്യിക്കുകയായിരുന്നു. കയ്യുറയോ മാസ്കോ പോലും ധരിക്കാതെയാണ് കുട്ടികളെ കൊണ്ട് ബാലവേല ചെയ്യിച്ചതെന്ന് പൊലീസ് പറഞ്ഞു. കളമശ്ശേരി സബ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് കൊച്ചി സിറ്റിയില്‍ ബാലവേല ഇല്ലാതാക്കുന്നതിന് വിവധ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോംഗ്രെ അറിയിച്ചു.
Categories: Crime News