Education

കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ്ബെല്‍ 2.0 ; ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സജീവമാക്കി മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്നു എന്നുറപ്പുവരുത്താനാണ് ട്രയല്‍ സംപ്രേഷണം ഒരാഴ്ചകൂടി നീട്ടിയതെന്നാണ് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചിരിക്കുന്നത്.

ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18 വരെ (തിങ്കള്‍ മുതല്‍ വെള്ളി വരെ). ജൂണ്‍ 21 മുതല്‍ ആകും ഇനി ഇവര്‍ക്കായി പുതിയ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുക.

പ്ലസ് ടു ക്ലാസുകള്‍ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂണ്‍ 7 മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തില്‍ ജൂണ്‍ 14 മുതല്‍ 18 വരെ കൈറ്റ് വിക്ടേഴ്സില്‍ പുനഃസംപ്രേഷണം ചെയ്യും. ഇതിന് പുറമെ ഈ ആഴ്ച കലാ-കായിക-മാനസികാരോഗ്യ ക്ലാസുകളും വിദഗ്ധരുടെ സന്ദേശങ്ങളും സംപ്രേഷണം ചെയ്യുമെന്നും അന്‍വര്‍ സാദത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

ക്ലാസുകളും സമയക്രമവും തുടര്‍ച്ചയായി  http://www.firstbell.kite.kerala.gov.in  പോര്‍ട്ടലില്‍ ലഭ്യമാക്കും

നേരത്തെ പ്ലസ് വണ്‍ പരീക്ഷ പൂ‍ര്‍ത്തിയാകാതെ പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ചത് സംബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ പ്ലസ് വണ്‍ പൊതു പരീക്ഷക്ക് ഒരു മാസം മുമ്ബ് ഈ ക്ലാസുകള്‍ നിര്‍ത്തുമെന്നായിരുന്നു അന്‍വര്‍ സാദത്ത് പ്രതികരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ് ടുവിലേയും കുട്ടികള്‍ക്ക് നല്‍കിയപോലെ പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകളും സംശയ നിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍-പരിപാടികളുമായിരിക്കും ഈ കുട്ടികള്‍ക്കായി കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുക.

പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്ബ് ആരംഭിക്കുന്ന റിവിഷന്‍ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും തുടര്‍ന്ന് പ്ലസ് ടു ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക എന്നും വിശദീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം മുതലാണ് സംസ്ഥാനത്തെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്.രാവിലെ 8. 30 മുതല്‍ 10 വരെയും വൈകിട്ട് 5 മുതല്‍ 6 മണി വരെയുമാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. കൈറ്റ് വിക്ടേഴ്സ് ആപ്പിലൂടെയും ക്ലാസ്സുകള്‍ കാണാന്‍ സാധിക്കും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s