
നിലമ്ബൂര്‍: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാതില്‍ അടഞ്ഞു മുറിയില്‍ കുടുങ്ങിയ രണ്ടര വയസ്സുകാരായ ഇരട്ടക്കുട്ടികളെ നിലമ്ബൂര്‍ ഫയര്‍ ഫോഴ്സ് രക്ഷിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ എളമ്ബിലാക്കോട് സ്വദേശി നാലകത്ത് വീട്ടില്‍ മുഹമ്മദ് ആരിഫിെന്റ മക്കളായ സിദാനും നദാനുമാണ് മുറിക്കുള്ളില്‍ കുടുങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരക്കാണ് സംഭവം.
വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് രണ്ടാം നിലയിലെ മുറിയില്‍ അകപ്പെട്ട നിലയില്‍ കണ്ടത്.
വീട്ടുകാരും അയല്‍വാസികളും വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പേടിച്ചു കരഞ്ഞ കുട്ടികള്‍ക്ക് തുറക്കാനായില്ല.
ഒരു മണിക്കൂറോളം നീണ്ട ശ്രമം പരാജയപ്പെട്ടതോടെയാണ് നിലമ്ബൂര്‍ ഫയര്‍ ഫോഴ്സിെന്റ സഹായം തേടിയത്. സ്റ്റേഷന് ഓഫിസര്‍ എം. അബ്ദുല്‍ ഗഫൂറിെന്റ നേതൃത്വത്തിലെത്തിയ സേന കുട്ടികളുമായി മയത്തില്‍ സംസാരിച്ച് കുട്ടികളോട് സവാധാനം വാതിലിെന്റ ലോക്ക് തുറക്കാന്‍ ആവശ്യപ്പെട്ടു.
ഈ ശ്രമം വിജയിക്കുകയായിരുന്നു. അസി. സ്റ്റേഷന് ഓഫിസര്‍മാരായ സി.കെ. നന്ദകുമാര്‍, പി. ബാബുരാജ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ എം.വി. അനൂപ്, വൈ.പി. ഷറഫുദ്ദീന്, എം.വി. അജിത്ത്, പി. ഇല്യാസ്, കെ. അഫ്സല്, സി.ആര്. ശരത്ബാബു, വി. അബ്ദുല്‍ മുനീര്‍, സി.ആര്. രാജേഷ് എന്നിവരാണ് ഫയര്‍ ഫോഴ്സ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Categories: News