Crime News

കൊച്ചിയിൽ ഫ്ലാറ്റിലെ പീഡനം; മാർട്ടിൻ പിടിയിലായത് ഒരു വർഷത്തിന് ശേഷം

kochi flat rape case

തിരുവനന്തപുരം : കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതി ക്രൂരപീഡനത്തിനിരയായെന്ന പരാതിയില്‍ പൊലീസ് പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഒരുവര്‍ഷത്തിന് ശേഷം പിടികൂടി. പരാതിയില്‍ നടപടിയെടുക്കാത്തതില്‍ വനിതാകമ്മിഷനടക്കം പൊലീസിനെ മുള്‍മുനയില്‍ നിറുത്തിയതിന് പിന്നാലെയാണ് മാര്‍ട്ടിന്‍ പിടിയിലാകുന്നത്.. പല സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് മാര്‍ട്ടിനായി വലവിരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടെ മാര്‍ട്ടിനെ കുരുക്കാന്‍ നാട്ടുകാരുടെയും സഹായം പൊലീസ് തേടി.

റോബിന്‍ എന്ന സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. റോബിനുംകസ്റ്റഡിയിലുണ്ട്. നാട്ടുകാരടങ്ങുന്ന ഓരോ സംഘത്തിനും ഒപ്പം ഓരോ പൊലീസ് ഉദ്യോഗസ്ഥന്‍.

ഒളിഞ്ഞു മറഞ്ഞ് ഒടുവില്‍ മാര്‍ട്ടിന്‍ ക്ഷീണിതനായ അവസ്ഥയിലെത്തി. പിന്നീട് ഒരു വ്യാവസായിക മേഖലയിലെ കെട്ടിടത്തിന് മുകളില്‍ മാര്‍ട്ടിന്‍ കീഴടങ്ങുകയായിരുന്നു…

നാട്ടുകാരുടെ സഹായം വലുതായിരുന്നെന്നും, അവര്‍ക്ക് നന്ദി അറിയിക്കുന്നതായും തൃശ്ശൂര്‍ എറണാകുളം പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്ബോള്‍ പ്രതിയെ കുറിച്ച്‌ സൂചനയുണ്ടായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശിയായ യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാര്‍ട്ടിനുമൊത്ത് താമസിച്ചിരുന്ന കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടോടി പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ അന്ന് മുതല്‍ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവില്‍ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നു.

Categories: Crime News

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s