News

കള്ളടാക്സികളെ കുടുക്കാന്‍ നടപടികളുമായി സര്‍ക്കാര്‍ ; കള്ളടാക്സികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അപകടം സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങള്‍ നികുതി വെട്ടിച്ച്‌ ടാക്സിയായി ഓടുന്നതു തടയാന്‍ നിര്‍ദേശം. ചില പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്ബനികള്‍, ബാങ്കുകള്‍ എന്നിവ വ്യാപകമായി, കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത്

ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നതെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

കള്ളടാക്സികള്‍ മൂലം നികുതി ഇനത്തില്‍ സര്‍ക്കാരിനു കനത്ത നഷ്ടമാണുണ്ടാകുന്നത്. സര്‍ക്കാരിനോ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കോ ചെലവുചുരുക്കലിന്‍റെ ഭാഗമായി വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ അനുമതിയുണ്ട്.

ഇതിന്‍റെ മറവില്‍ സ്വകാര്യ വാഹനങ്ങള്‍ ഇത്തരം സര്‍വീസുകള്‍ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ , കമ്ബനികള്‍, ബാങ്കുകള്‍ തുടങ്ങിയവയിലാണ് ഇങ്ങനെ വന്‍ തോതില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കള്ളടാക്സികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന കാര്യം പലര്‍ക്കും അറിയില്ലെന്നും മന്ത്രി പറഞ്ഞു.

Categories: News

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s