
കോട്ടക്കല്‍: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്കൂള്‍ മൈതാനത്ത് വോളിബാള്‍ കളിച്ചവര്‍ക്ക് പൂട്ടിട്ട് പൊലീസ്. കളി പുരോഗമിക്കുന്നതിനിടെയാണ് െപാലീസ് ‘വിസിലൂതി’ എത്തിയത്. ഇതോടെ കളിക്കാര്‍ നാലുപാടും ചിതറിയോടി. പിന്നാലെ രംഗങ്ങള്‍ മൊബൈലില്‍ വിഡിയോയില്‍ പകര്‍ത്തി പൊലീസും. ‘
ആരും ഓടേണ്ട, എല്ലാവരും വിഡിയോയില്‍ കുടുങ്ങി’യിട്ടുണ്ട് എന്ന് പൊലീസ്. കളിക്കളത്തില്‍ തലങ്ങും വിലങ്ങും ഓടിയെങ്കിലും വാഹനങ്ങള്‍ എടുക്കാന്‍ വിരുതന്മാര്ക്ക് കഴിഞ്ഞില്ല. ഇതോടെ എല്ലാ വാഹനങ്ങളും കോട്ടക്കല്‍ എസ്.ഐ കെ. അജിതിെന്റ നേതൃത്വത്തില്‍ പിടിച്ചെടുത്തു.
ഉടമകളോട് പിറ്റേ ദിവസം ഹാജരാകാനും നിര്‍ദേശം നല്കി. ഒടുവില്‍ പിഴയീടാക്കിയത് 8000 രൂപ. ഒതുക്കുങ്ങല്‍ ഹൈസ്കൂള്‍ മൈതാനത്തായിരുന്നു സംഭവം.
Categories: News