
മുംബൈ: കനത്ത മഴയ്ക്കിടെ മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തിലെ ഇരുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്ബത് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. മലാദ് വെസ്റ്റിലെ ന്യൂ കളക്ടര്‍ കോംപൗണ്ടിലുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് ബിഎംസി അറിയിച്ചു.
തകര്‍ന്ന കെട്ടിടത്തിന്റെ സമീപമുള്ള മൂന്നു കെട്ടിടങ്ങളും അപകടകരമായ നിലയിലാണുള്ളത്. ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികളും തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റഎട്ടോളം ബിഡിബിഎ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷപെടുത്തി. കൂടുതല്‍ പേര് ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Categories: Breaking News, News, Rain