
ദില്ലി: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ( ജൂണ്‍ 10) നാളെ നടക്കും. മെയ് 26 ന് നടന്ന ഈ വര്‍ഷത്തിലെ ആദ്യത്തെ സൂപ്പര്‍ ബ്ലഡ് മൂണും ത്തം ചന്ദ്രഗ്രഹണത്തിനും തൊട്ടുപിന്നാലെയാണ് സൂര്യഗ്രഹണം എത്തുന്നത്. നാസ പ്രസിദ്ധീകരിച്ച മാപ്പ് അനുസരിച്ച്, സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുമെങ്കിലും ലഡാക്കില്‍ നിന്നും അരുണാചല്‍ പ്രദേശില്‍ നിന്നും മാത്രമേ കാണാനാകൂ.
സമയം
യുഎസിന്റെ കിഴക്ക് ഭാഗം, വടക്കന്‍ അലാസ്ക, കാനഡ, കരീബിയന്‍, യൂറോപ്പ്, ഏഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും സൂര്യഗ്രഹണം കാണാന്‍ കഴിയും.
2021ലെ ആദ്യത്തെ ഈ സൂര്യഗ്രഹണം മിക്ക സ്ഥലങ്ങളിലും ഇന്ത്യന്‍ സമയം, ഉച്ചയ്ക്ക് 1.42ന് ആരംഭിക്കുകയും വൈകീട്ട് 6.41ഓടെ അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തുകയും ചെയ്യും.
ലൈവായി എങ്ങനെ കാണാം
നാസയും ടൈമാണ്ട്ഡേറ്റ് ഡോട്ട് കോമും 2021 സൂര്യഗ്രഹണത്തിന്റെ തത്സമയ സ്ട്രീം ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള വര്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി സൂര്യഗ്രഹണം കാണാന്‍ സാധിക്കും. ലോകത്തിലുള്ള മിക്കവരും ഓണ്‍ലൈനിലായിരിക്കും സൂര്യഗ്രഹണം വീക്ഷിക്കുക.

അമ്ബരപ്പിക്കുന്ന കാഴ്ച

വാര്‍ഷിക സൂര്യഗ്രഹണം അപൂര്‍വവും അമ്ബരപ്പിക്കുന്നതുമായ ഒരു കാഴ്ചയാണ്, ജ്യോതിശാസ്ത്രത്തിലെ ഈ സംഭവം കാണാതിരിക്കുന്നത് ഓരോ വ്യക്തിയെ സംബന്ധിച്ച് വലിയ നഷ്ടമായിരിക്കും. നാസയുടെ അഭിപ്രായത്തില്‍, ഭൂമിയില്‍ എവിടെയെങ്കിലും 18 മാസത്തിലൊരിക്കല്‍ മാത്രമാണ് സൂര്യഗ്രഹണം പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല അവ ചന്ദ്രഗ്രഹണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏതാനും മിനിറ്റുകള്‍ മാത്രമേ കാണാനാകൂ.
എന്താണ് സൂര്യഗ്രഹണം
സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന് വരുമ്ബോള്‍ സൂര്യന് ഭാഗികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസത്തെയാണ് സൂര്യഗ്രഹണം എന്ന് പറയുന്നത്. ഈ വര്‍ഷത്തെ സൂര്യ ഗ്രഹണത്തിന് മൂന്ന് മിനിറ്റും 51 സെക്കന്റുമാണ് ഗ്രഹണ ദൈര്‍ഘ്യം. കൂടാതെ സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല.

Categories: News